ഷാഹുല്‍ ഹമീദ്‌ ടി കോഡൂരിന്റെ ‘ഒരു ടീസ്‌പൂണ്‍ വീതം’ കവിതാ സമാഹാരം

Teaspoon Poemകോഡൂര്‍:പത്ത്‌ ഹൈക്കുകവിതകളടങ്ങിയ ടീസ്‌പൂണ്‍ രൂപത്തില്‍ ക്രമീകരിച്ച ഏറെ വ്യത്യസ്‌തമായ കവിതാ സമാഹാരം തയ്യാറാക്കിയിരുക്കുകയാണ്‌ ഷാഹുല്‍ ഹമീദ്‌ ടി കോഡൂര്‍.
പൂമൊട്ടുകള്‍, ഒരു ടീസ്‌പൂണ്‍, പക്ഷെ, വാക്ക്‌, ആട്ടോ സ്‌റ്റോപ്‌, പാവം പെണ്ണ്‌, അര്‍ത്ഥം, കരട്‌, സ്‌മൃതി, രാസാഗ്നി എന്നി കവിതകളടങ്ങിയ ‘ഒരു ടീസ്‌പൂണ്‍ വീതം’ എന്ന സമാഹാരം രൂപത്തിലും, ആശയ വൈവിധ്യം കൊണ്ടും മറ്റുള്ളവകളില്‍ നിന്ന്‌ പുതിമ നിറഞ്ഞതാണ്‌.
ടീസ്‌പൂണ്‍ രൂപത്തിലുള്ള ഒരു കവിതാ സമാഹാരം ആദ്യത്തേതാണെന്ന്‌ അവകാശപ്പെടുന്നു സമകാലിക എഴുത്തുകാരനും കവിയുമായ ഷാഹുല്‍ ഹമീദ്‌ .
ടീസ്‌പൂണ്‍ രൂപത്തില്‍ ചിട്ടപ്പെടുത്തിയ ‘ഒരു ടീസ്‌പൂണ്‍ വീതം’ എന്ന സമാഹാരം കൂടുതല്‍ മികവോടെ അച്ചടിച്ച്‌ വിതരണത്തിനൊരുങ്ങുകയാണ്‌ അദ്ദേഹം. ഉപദേശങ്ങളും സഹായങ്ങളുമായി ദേശിയ അധ്യാപക അവാര്‍ഡ്‌ ജേതാവ്‌ പി.വി മോഹനന്‍ മണ്ണഴി, എഴുത്തുകാരനായ ഡോ. പ്രമോദ്‌ ഇരുമ്പൂഴി, ഐ.റ്റി വിദഗ്‌ധനായ പി.പി നാസര്‍ കോഡൂര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്‌.
ഷാഹുല്‍ ഹമീദ്‌ ടി കോഡൂരിന്റെ വലാക, സുകൃതം, പൈതൃകം, അറിവിന്റെ നുറുങ്ങുകള്‍, ജീവിതത്തിന്റെ പൊന്നും വില എന്നീ കഥകളും പുനര്‍ജനി എന്ന നോവലും സൗരവാതം എന്ന ബാല ശാസ്‌ത്ര പുസ്‌തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
വിവിധ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനം, കവിത, കഥ, വിദ്യാഭ്യാസ പഠനക്കുറിപ്പുകള്‍ എന്നിവ സ്ഥിരമായി എഴുതി വരുന്ന കോഡൂരിന്റെ സാഹിത്യ പ്രതിഭയായി അറിയപ്പെട്ടുന്ന ഷാഹുല്‍ ഹമീദ്‌ ടി കോഡൂര്‍ വലിയാട്‌ യു.എ.എച്ച്‌.എം.എല്‍.പി സ്‌കൂളിലെ അധ്യാപകനാണ്‌.