ഷാഹിദ്‌ അഫ്രീദി വിരമിക്കുന്നു

Shahid-Afridiമൊഹാലി: പാക്‌ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി വിരമിക്കുന്നു. ട്വന്റി 20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം പരാജയത്തെ തുടര്‍ന്നാണ്‌ അഫ്രീദിയുടെ ഈ പ്രഖ്യാപനം. ട്വന്റി 20 ലോകകപ്പോടെ കുട്ടിക്രിക്കറ്റില്‍ നിന്ന്‌ വിടവാങ്ങാനാണ്‌ 36 കാരനായ അഫ്രീദിയുടെ തയ്യാറെടുപ്പ്‌. അഫ്രീദിയുടെ വിടവാങ്ങലിനായി പാക്കിസ്ഥാനിലെങ്ങും വലിയ മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ്‌ അഫ്രീദിയുടെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം.

ഇന്നലെ പാക്കിസ്ഥാന്‍ ന്യൂസിലാന്റിനോട്‌ 22 റണ്‍സിന്‌ പരാജയപ്പെട്ടിരുന്നു. മത്സരത്തിന്‌ ശേഷം സംസാരിക്കവെ ഓസ്‌ട്രേലിയക്കെതിരെയുള്ള അടുത്ത മത്സരമാകും തന്റെ അവസാന ട്വന്റി 20 കളിയെന്നും അഫ്രീദി വ്യക്തമാക്കി. അഫ്രീദിയുമായി വിരമിക്കല്‍ കാര്യത്തില്‍ ധാരണയായതായി പിസിബി ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ്‌ നേടിയ താരം അഫ്രീദിയാണ്‌. കൂടാതെ ഏറ്റവും നീളം കൂടിയ സിക്‌സര്‍ അഫ്രീദിയുടെ പേരിലാണ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ 2010 ല്‍ തന്നെ അഫ്രീദി വിരമിച്ചിരുന്നു.