ഷാര്‍ജയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഷാര്‍ജ: കുവൈത്ത് സ്വദേശിനിയായ യുവതിയ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അര്‍ധരാത്രി 1.45 ന് കുട്ടികളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 32 കാരിക്ക് നേരെയാണ് അക്രമണമുണ്ടായത്.

ഷാര്‍ജ ദിബ്ബയിലെ അല്‍ യാഷ് മേഖലയിലെ യുവതിയുടെ വീട്ടിലേക്കാണ് അറബ് സ്വദേശി എത്തി നിസാന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ യുവതി പോലീസിനെ വിളിച്ചു വിവരം പറയുകയായിരുന്നു. എന്നാല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ എത്തിയ കാറിന്റെ നമ്പര്‍ യുവതി മനസില്‍ കുറിച്ചിട്ടിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ ഈ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.