ഷാര്‍ജയില്‍ നാലുവയസുകാരി ഫ്‌ളാറ്റിന്റെ എട്ടാം നിലിയില്‍ നിന്നു വീണുമരിച്ചു

Untitled-1 copyഷാര്‍ജ: നാലുവയസ്സുകാരി താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാം നിലിയില്‍ നിന്നു വീണുമരിച്ചു. അല്‍ തവൗനിലെ അപര്‍ട്ട്‌ മെന്റിലാണ്‌ അപകടം സംഭവിച്ചത്‌. ഫര്‍ണിച്ചറുപയോഗിച്ച്‌ അപാര്‍ട്ടുമെന്റിലെ ജനലില്‍ കയറിയ സിറിയന്‍ പെണ്‍കുട്ടിയാണ്‌ കാല്‍വഴുതിവീണ്‌ ദാരുണമായി മരണപ്പെട്ടത്‌.

കുട്ടി ജനലില്‍ കയറുമ്പോള്‍ മാതാവ്‌ വീട്ടു ജോലികളിലേര്‍പ്പെട്ടിരിക്കുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. താഴെ വീണ പെണ്‍കുട്ടി തല്‍ക്ഷണം മരിക്കുകായിരുന്നു. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

കുട്ടിയുടെ മാതാപിതാക്കളെ പോലീസ്‌ ചോദ്യം ചെയ്‌തു. മാതാപിതാക്കളില്‍ നിന്നും കുട്ടിയോട്‌ ഏതെങ്കിലും തരത്തിലുള്ള അവഗണനയുണ്ടായോ എന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.