ഷാരൂഖിന്റെ ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്

ഷാരൂഖ് ഖാന്‍ നായകനായ ‘ജബ് തക് ഹെ ജാന്‍’ എന്ന ബോളിവുഡ് ചിത്രത്തിന് പാക്കിസ്ഥാനലില്‍ വിലക്ക്. യാഷ്‌ചോപ്ര അവസാനം സംവിധാനം ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളുടെ രംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പാക്കിസ്ഥാന്റെ വിലക്കിന് കാരണം. കാശ്മീര്‍ തര്‍ക്കം പ്രതിപാദിക്കുന്നതിനാലാണ് ചിത്രത്തിന് വിലക്ക് എന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.

ഇന്ത്യന്‍ സൈന്യത്തിലെ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ സമര്‍ ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.