ഷവര്‍മ വീണ്ടും വില്ലനായി ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട് : ഇന്നലെ കോഴിക്കോട്ടെ റസ്‌റ്റോറന്റില്‍ നിന്നും ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിയെ ചങ്ങനാശേരിയില്‍ ആശപപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതെതുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ സംഘര്‍ഷമുണ്ടായ കോഴിക്കോട് ലിങ്ക് റോഡിലെ ഹോട്ട് ബണ്‍സ് എന്ന സ്ഥാപനം വൈകീട്ട് 7 മണിയോടെ ഒരു സംഘം അടിച്ച്ു തകര്‍ത്തു.

ഇന്നലെ രാത്രി ട്രെയിന്‍ കയറാനായി കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ ആദില്‍ മുഹമ്മദ് (16) ഹോട്ട് ബണ്‍സില്‍ കയറി ഷവര്‍മ കഴിക്കുകയായിരുന്നു. രാവിലെയായപ്പോഴേക്കും ആദില്‍ തുടര്‍ച്ചയായ ശര്‍ദ്ദി മൂലം അവശനായി തീര്‍ന്നിരുന്നു. ബാസ്‌കറ്റ്‌ബോള്‍ ടീംമഗംമായ ആദിലിന് കളിക്കാന്‍ കഴിയാതിരിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഈ പരാതിയെ തുടര്‍ന്ന് ഹോട്ട് ബണ്‍സിലെത്തിയ ഫുഡ് സേഫ്റ്റി കമ്മീഷണറെയും ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോടും ഹോട്ടല്‍ ജീവനക്കാര്‍ തട്ടികയറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പോലീസെത്തിയാണ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍നടപടി എടുക്കാനായത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ ഹോട്ടലുടമയ്ക്കുവേണ്ടി രംഗത്തെത്തിയതും ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇവിടേക്ക് പ്രകടനമായി എത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഹോട്ടല്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ലിങ്ക് റോഡിലെ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാന്‍ വ്യാപാരി ഏകോപന സമിതി ശ്രമിച്ചെങ്കിലും ഡിവൈഎഫ്‌ഐക്കാര്‍ ഇടപെട്ട് കടകള്‍ തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫുഡ്‌സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ ആദിലിന്റെ പിതാവിന്റെ പരാതിയിലും ഔദ്യോദിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും കേസെടുത്തു.

ഇതിനുശേഷം സന്ധ്യക്ക് 7 മണിയോടെ പതിനഞ്ചുപേരടങ്ങുന്ന സംഘം പോലീസ് കാവലിലുള്ള റസ്‌റ്റോറന്റ് തല്ലിതകര്‍ത്തു.