ഷവര്‍മ ഇനി പാര്‍സല്‍ ഇല്ല

കോഴിക്കോട് : അവസാനം ബേക്കറി ഉടമകള്‍ സമ്മതിച്ചു രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിച്ചാല്‍ ഷവര്‍മ ആരോഗ്യത്തിന് ഹാനികരമാണെന്ന്. അതുകൊണ്ട് ഇനി മുതല്‍ ഷവര്‍മ പാര്‍സല്‍ നല്‍കേണ്ടതില്ലെന്നാണ് ബേക്കറി ആന്റ് ഹോട്ടല്‍ ഉടമ സംഘടനയുടെ തീരുമാനം.

ഷവര്‍മാ സ്റ്റാളുകളില്‍ നിന്ന് പാര്‍സലായി ഷവര്‍മ വേടിച്ച് യാത്രയില്‍ കഴിച്ചവര്‍ക്കാണ് കൂടുതലായി ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കന്‍ സംഘടന തീരമാനിച്ചത്.

കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് നിരവധി പേരാണ് ഷവര്‍മ കഴിച്ച് ആശുപത്രിയിലായത്. അതോടെ ഷവര്‍മയുടെ വിപണനവും കുത്തനെ ഇടിഞ്ഞിരുന്നു.