ഷംനാകാസിമും ലക്ഷ്മിയുടെ വഴിയില്‍

എഴുപതുകളിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ചട്ടക്കാരിയുടെ റീമേക്കില്‍ ലക്ഷ്മിയുടെ റോളിലെത്തുന്ന ഷംന കാസിം. ജീവിതത്തിലും ലക്ഷ്മിയുടെ വഴി പിന്‍തുടരുന്നുവെന്ന വാര്‍ത്തകള്‍ മോളീവുഡില്‍ പ്രചരിച്ച് തുടങ്ങി.

പഴയ ചട്ടക്കാതിയിലെ നായികാനായകന്‍മാരായ ലക്ഷ്മിയും മോഹനും സിനിമ ഹിറ്റായതിനു പിന്നാലെ വിവാഹിതരാവുകയും ചെയ്തിരുന്നു. അക്കാലത്ത് ഇവരുടെ പ്രണയവും വിവാഹവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
2012ലെ ചട്ടക്കാരിയിലെ നായികയായ ഷംനാ കാസിമും നായകനായ ഹോമന്തും പഴയ ചരിത്രം ആവര്‍ത്തിക്കുവെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഷംന ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. ഹേമന്ത് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നാണ് ഷംനയുടെ പ്രതികരണം.