ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരത്തും ജനവിധി തേടും

Sreesanth-multilingual-film-from-Julyതിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരത്തും ചലച്ചിത്ര താരം ഭീമന്‍ രഘു പത്തനാപുരത്തും ജനവിധി തേടും.  ദില്ലിയില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശ്രീശാന്ത് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ശ്രീശാന്ത് ഉള്‍പ്പെടെ 51 പേരടങ്ങുന്ന ബിജെപി പട്ടികയാണ് പ്രഖ്യാപിച്ചത്. ബിജെപിക്കു വേണ്ടി മത്സരിക്കുമെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല.

തിരുവനന്തപുരത്ത് മത്സരിക്കണം എന്നത് പാര്‍ട്ടി തീരുമാനം ആയിരുന്നു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആകുമെന്ന് പ്രതീക്ഷ. വിലക്ക് നീക്കുന്നതിനെ കുറിച്ച് ഈ ഘട്ടത്തില്‍ ചിന്തിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.