ശ്രീശാന്തിന് ഉടന്‍ വിവാഹം; വധു ജയ്പൂര്‍ രാജ കുടുബാംഗം

കൊച്ചി: തന്റെ ജീവിതത്തിലെ ദോഷ സമയത്തിന്റെ വേദനകളെയകറ്റി ശ്രീശാന്ത് ഉടനെ വിവാഹിതനാവുന്നു എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. 6 വര്‍ഷത്തോളമായി ശ്രീയുമായി പ്രണയത്തിലായിരുന്ന ജയ്പൂര്‍ രാജകുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ശ്രീശാന്ത് വിവാഹം കഴിക്കാന്‍ പോകുന്നത്.

ചിങ്ങമാസത്തില്‍ ഗുരുവായൂരില്‍ വെച്ചായിരിക്കും വിവാഹം നടക്കുക എന്നാണ് ശ്രീയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ശ്രീശാന്തിന്റെ വീട്ടുകാര്‍ വിവാഹ കാര്യം ഒദേ്യാഗികമായി സ്ഥീരികരിച്ചിട്ടില്ല. ശ്രീശാന്ത് ജയിലില്‍ ആയിരുന്നപ്പോഴും പ്രണയിനി സര്‍വ്വ പിന്‍തുണയുമായി ശ്രീക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പെണ്‍കുട്ടിയുടെ പിതാവ് ശ്രീയെ കാണാന്‍ ഡല്‍ഹിയിലെത്തിയതായും ഡല്‍ഹിയിലെ ഒരു അഭിഭാഷകനുമായി ശ്രീയുടെ കാമുകി വിവരങ്ങള്‍ അനേ്വഷിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

2007 ല്‍ പാകിസ്ഥാനില്‍ വെച്ചുള്ള ഏകദിന മല്‍സരത്തിനായി ജയ്പൂരിലെത്തിയപ്പോഴാണ് ശ്രീ ആദ്യമായി പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടിയാണ് ശ്രീയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.