ശ്രീലങ്കക്കെതിരെ ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെയുള്ള പ്രമേയത്തെ പിന്തുണയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനം.

ഇന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇതു സംബന്ധിച്ച ഉറപ്പു നല്‍കി. ശ്രീലങ്കയിലെ തമിഴവംശജര്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ അുപലപിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിഎംകെയുടെ ശക്തമായ നിലപാടാണ് ഇതിനു പ്രേരണയായത്. പ്രമേയത്തെ പിന്തുണയ്ക്കാതിരുന്നാല്‍ യുപിഎ ഗവണ്‍മെന്റിലെ മന്ത്രിമാരെ ഭാഗികമായി പിന്‍വലിക്കാന്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ചെന്നൈയിലെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തതായി ഇന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.