ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പലകാല കവിതകൾ’ പ്രകാശനം തൃശൂരില്‍

10689875_944911645522900_1952957443806359759_nയുവകവികളിൽ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂരിന്റെ പുതിയ കാവ്യ സമാഹാരമായ ‘പലകാല കവിതകളു’ടെ പ്രകാശനം ജൂണ്‍ 19 ന് വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക്, തൃശ്ശൂർ ടാഗോർ സെന്റിനറി ഹാളിൽ വെച്ച് നടക്കുന്ന എസ്. എഫ്. ഐ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നിർവഹിക്കും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷും പ്രസിഡന്റ് ഷിജുഖാൻ പത്താംകല്ലും ചേർന്ന് പുസ്തകം ഏറ്റുവാങ്ങും.

ഫാസിസ്റ്റ് വിരുദ്ധവും മത നിരപേക്ഷാനുകൂലവുമായ വൈവിദ്ധ്യ സ്വഭാവത്തിൽ ഉള്ള 108 കവിതകൾ ഉൾപ്പെടുന്ന ‘പലകാല കവിതകൾ’ ഫ്രീഡം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. 120 രൂപയാണ് പുസ്തകത്തിന്റെ വില.

പുതു നൂറ്റാണ്ടിലെ മനുഷ്യന്റേയും പ്രകൃതിയുടേയും വികാര വിചാരങ്ങളെ പ്രശ്നവൽക്കരിക്കുന്ന ശ്രീജിത്ത് അരിയല്ലൂരിന്റെ പത്ത് വർഷത്തെ കവിതകൾ ഈ സമാഹരാത്തിലൂടെ വായനക്കാർക്ക് ലഭ്യമാകും. കവിതയിലെ തീക്ഷ്ണമായ ഫാസിസ്റ്റ് വിമർശനത്താൽ പലപ്പോഴും വർഗ്ഗീയ വാദികളുടെ അപ്രീതിക്ക് പാത്രമായ മുഴുവൻ കവിതകളും ‘പലകാല കവിതകളി’ൽ ഉൾപ്പെടുത്തിയിട്ടുണ്ട്