ശ്രദ്ധിച്ചില്ലെങ്കില്‍ വൈപ്പറും പണിപറ്റിക്കും

വാഹനപ്രേമികളുടെ അശ്രദ്ധയും അറിവില്ലായിമയും ഏറ്റവും കൂടുതല്‍ ഏല്‍ക്കേണ്ടിവരുന്നത് ആരാകുമെന്ന്്് ന്ിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…. അതെ അതു നമ്മടെ പാവം വൈപ്പര്‍ ബ്ലേഡുകളാണ്. തേഞ്ഞുതീര്‍ന്ന വൈപ്പര്‍ ബ്ലേഡുകള്‍ യഥാസമയം മാറ്റിയില്ലെങ്കില്‍ ഡ്യൂട്ടി സമയത്ത് നമ്മുടെ വൈപ്പറുകള്‍ പണിപറ്റിക്കും ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഡ്രൈവിങ്ങില്‍ ഏറ്റവും പ്രധാനം തടസ്സരഹിതവും വ്യക്്്തതയുമുള്ള റോഡ് വ്യൂവാണ്. അതുകൊണ്ടുതന്നെ ക്ലിയറല്ലാത്ത റോഡിലൂടെ വാഹന മോടിക്കേണ്ടിവരുന്നത് വളരെ അപകടം പിടിച്ചപണിയാണ്.
തണുപ്പും വെയിലും ചൂടും മഴയുമെല്ലാം വൈപ്പറുകളെ ഒരുപോലെ പ്രതികൂലമായി ബാധിക്കും.
കൂടുതല്‍ സമയം വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ വൈപ്പറുകള്‍ പെട്ടന്ന് കേടുവരാനും അവ ഗ്ലാസുകളില്‍ പോറല്‍ വീഴ്ത്താനും ശബ്ദമുണ്ടാക്കാനും കാരണമാകുന്നു.
അതുപോലെ തണുത്ത കാലാവസ്ഥയില്‍ വൈപ്പര്‍ ബ്ലേഡുകള്‍ കട്ടിയാവുന്നതുമൂലം ഹോള്‍ഡറുകള്‍ക്ക് അമിത ജോലിയാവുകയും ഇത് വൈപ്പിങ്ങിന് തടസമാവുകയും ചെയ്യുന്നു.
മഴക്കാലത്താണ് വൈപ്പര്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ …ഈ അവസരത്തില്‍ വൈപ്പറുകള്‍ പണിശരിക്കെടുത്തില്ലെങ്കില്‍ കാഴ്ച്ച മറയുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടമാവുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തുടര്‍ന്നുള്ള സംഭവങ്ങള്‍ നിങ്ങള്‍കാകൂഹക്കാമല്ലോ……
ആറുമാസം കൂടുമ്പോള്‍ വൈപ്പര്‍ ബ്ലേഡ്ൂകള്‍ മാറ്റിയിട്ടാലെ ശരിയായ വൈപ്പിങ്ങ് നടക്കുകയൊള്ളു എന്നാണ് വിദഗ്ധരുടെ നിര്‍ദേശം, കാരണം വൈപ്പര്‍ ബ്ലേഡുകളുടെ ആയുസ് കുറവാണ് എന്നതുതന്നെയാണ്.
പലതരം റബറുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈപ്പറുകള്‍ വ്യത്യസ്ത കാലാവസ്ഥകളോട് ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ ആയുസ് കുറയാന്‍ കാരണമാവുകയാണമാവുന്നു. എന്നാല്‍ സ്ിന്തറ്റിക് റബ്ബറും ഹാലജന്‍ ചേര്‍ത്ത റബറും ഉയോഗിച്ചുണ്ടാക്കുന്ന ബ്ലേഡുകള്‍ താരതമ്യേന മറ്റ് വൈപ്പറുകളെ അപേക്ഷിച്ച് കുറച്ച് നാള്‍കൂടുതല്‍ നില്‍ക്കുമെന്നുമാണ് വ്ിദ്ധാഭിപ്രായം.
ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ച്ാല്‍ നിങ്ങളുടെ റൂട്ടും ക്ലിയറാകും.