ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജിന്റെ ഇടത് പ്രവേശനം സ്ഥിരീകരിച്ചു. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും.

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭന ജോര്‍ജ്ജ്. അന്ന് 3966 വോട്ടുകളാണ് ശോഭന ജോര്‍ജ്ജിന് ലഭിച്ചത്. ഇതോടെ അവര്‍ കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണമായി അകന്നു.