ശെല്‍വരാജ് വേണ്ട; കെ.മുരളീധരന്‍

നെയ്യാറ്റിന്‍കരയില്‍ രാജിവെച്ച ശെല്‍വരാജിനെ തങ്ങളോടടുപ്പിച്ച് നടത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിനിടയില്‍ യുഡിഎഫിന്റെ പാളയത്തില്‍ തന്നെ പട.

ശെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ മല്‍സരിപ്പിക്കുന്നതിനെതിരെ മുന്‍ കെപിസിസി പ്രസിഡണ്ടും എംഎല്‍എയുമായ കെ.മുരളീധരന്‍ രംഗത്ത്.
കോണ്‍ഗ്രസ്സിന് പാരമ്പര്യമുള്ള നേതാക്കളുണ്ടെന്നും ശെല്‍വരാജിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേട് നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ്സിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ്സിന് വേറെ ആളുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് കോണ്‍ഗ്രസ്സിലേക്ക്് ആരും
വരേണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.