ശുദ്ധജല ദുരുപയോഗം: ആന്റി വാട്ടര്‍ തെഫറ്റ്‌ സ്‌ക്വാഡ്‌ പരിശോധന നടത്തും

Story dated:Friday May 6th, 2016,06 02:pm
sameeksha sameeksha

Water_Tap_APജില്ലയില്‍ ശുദ്ധജല ദുരുപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമായി ആന്റി വാട്ടര്‍ തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ പരിശോധന നടത്തുന്നതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. ജല ദുരുപയോഗം കണ്ടെത്തുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിച്ച്‌ പിഴയീടാക്കും. ജില്ലയില്‍ പലയിടത്തും രൂക്ഷമായ ജല ക്ഷാമം നേരിടുന്നുണ്ട്‌. മലപ്പുറം ഡിവിഷനുകീഴില്‍ ഏതാനും ദിവസങ്ങളിലേയ്‌ക്കുള്ള വെള്ളം മാത്രമാണ്‌ അവശേഷിക്കുന്നത്‌. വേനല്‍മഴ ലഭിച്ച്‌ നീരൊഴുക്ക്‌ ശക്തമായില്ലെങ്കില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുന്ന അവസ്ഥയാണുള്ളത്‌. അതിനാല്‍ ജല ദുരുപയോഗം തടയുന്നതില്‍ ജനങ്ങള്‍ പരമാവധി ശ്രദ്ധിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
� പൊതു ടാപ്പുകളില്‍ നിന്ന്‌ ഓസുപയോഗിച്ച്‌ വെള്ളം സംഭരിക്കല്‍
� സ്വകാര്യ ടാപ്പുകളില്‍ നിന്നുള്‍പ്പെടെ തോട്ടം നനയ്‌ക്കല്‍, നിര്‍മാണ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കല്‍
� സ്വകാര്യ കണക്ഷനുകളില്‍ നിന്നുള്‍പ്പെടെ കിണറുകളില്‍ വെള്ളം സംഭരിക്കല്‍
എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.