ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല;വിദ്യാഭ്യാസ മന്ത്രി

Story dated:Thursday May 14th, 2015,03 20:pm

abdu rubbതിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷം മുതല്‍ ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്ത് ശുചിമുറിയില്ലാത്ത 772 സ്‌കൂളുകളുണ്ടെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഗൗരവമായെടുക്കുമെന്നും ഇത് പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ ആദ്യവാരം തന്നെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്നും അബ്ദുറബ് പറഞ്ഞു.