ശുചിത്വബോധന ട്രെയിന്‍ യാത്ര 27ന്

തിരു:’മാലിന്യം സമ്പത്താക്കാം’ യുവാക്കള്‍ ശുചിത്വബോധനത്തിന്’ എന്ന സന്ദേശവുമായി നൂറ് യുവാക്കള്‍ നേതൃത്വം നല്‍കുന്ന ബോധവല്‍ക്കരണയാത്ര 27ന് പരശുറാം എക്‌സപ്രസ്സ് ട്രെയിനില്‍.
കാസര്‍കോട് വരെ സഞ്ചരിക്കുന്ന പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത് നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന കായിക യുവജനകാര്യവകുപ്പ്, വെങ്ങാനൂര്‍ രാജീവ് ഗാന്ധി സെന്റര്‍ എന്നിവ ചേര്‍ന്നാണ്. ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പ്രസ്സ് ക്ലബില്‍ സ്്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഫഌഗ് ഓഫ് ചെയ്യും. സെക്രട്ടറിയേറ്റിനു സമീപം ബോധവല്‍ക്കരണ ജാഥയും ന്ടക്കും.
27ന്് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6.20ന്റെ പരശുറാം എക്‌സ്പ്രസ്സില്‍ കയറുന്ന നൂറ് യുവാക്കള്‍ യാത്രക്കാര്‍ക്കും റെയില്‍വെ സ്റ്റേഷനുകളിലും ലഘുലേഖകള്‍ വിതരണം ചെയ്തും പപ്പറ്റ് ഷോ അവതരിപ്പിച്ചും സ്‌പോട്ട് ക്വിസ് സംഘടിപ്പിച്ചുമാണ് പ്രചാരണം ന്ടത്തുക.