ശിശുദിനമാഘോഷിച്ചു

Story dated:Saturday November 14th, 2015,05 51:pm
sameeksha sameeksha

Kodur Eastകോഡൂര്‍:രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികളിലും അതിവിപുലമായി ശിശുദിനം ആഘോഷിച്ചു. അംഗനവാടിയിലെ കുട്ടികളുടെയും അംഗനവാടികളൊടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന കൗമാര പ്രായ പെണ്‍കുട്ടികളുടെ ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ വിവിധങ്ങളായ കലാ പരിപാടികളും ശിശുദിന റാലികളും നടന്നു.
കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്‌തു.
അതാത്‌ പ്രദേശങ്ങളിലെ ജനപ്രതിനിധികളും അംഗനവാടി ജീവനക്കാരും വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളും പൊതുജനങ്ങളും ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.