ശാസ്‌ത്രവിരുദ്ധ പ്രചരണങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണം;ഡോ.കെ.പി.അരവിന്ദന്‍

Dr. KP Aravindan 2നിലമ്പൂര്‍: പൊതുജനാരോഗ്യത്തെ തകര്‍ക്കുന്ന ശാസ്‌ത്രവിരുദ്ധ പ്രചരണങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന്‌കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ഡോ.കെ.പി.അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകത്തിന്റെ 58-ാം സംസ്ഥാന സമ്മേളനമായ’ടീക്‌മെഡ്‌കോണിന്റെ ഭാഗമായി നിലമ്പൂര്‍ സ്‌പ്രിംഗ്‌്‌സ്‌ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍’പൊതുജനാരോഗ്യം-ആശങ്കാജനകമായ പ്രവണതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍വിഷയം അവതരിപ്പിച്ച്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ ആരോഗ്യമേഖലയില്‍ നേടിയ നേട്ടങ്ങളുടെ പിന്നിലെ പ്രധാന കാരണംശാസ്‌ത്രമാണ്‌. മോഡേണ്‍ മെഡിസിന്‍ എന്നത്‌വൈദ്യശാസ്‌ത്രരംഗത്ത്‌ശാസ്‌ത്രംവൈദ്യത്തില്‍ ഉപയോഗിക്കുന്നതാണ്‌. കേരളത്തെ രാജ്യത്തെ മറ്റു പ്രദേശങ്ങളുമായിതാരതമ്യം ചെയ്യുമ്പോള്‍ വലിയ അന്തരമുണ്ട്‌. അതിന്‌ കാരണംമോഡേണ്‍ മെഡിസിന്റെ ഉപയോഗത്തിലുള്ള അന്തരമാണ്‌.എന്നാല്‍ഇന്ന്‌ആ സയന്‍സിന്‌ വിരുദ്ധമായിട്ടുള്ള പ്രവണതകളും പ്രചരണങ്ങളുമാണ്‌ഇവിടെ നടന്നുവരുന്നത്‌.ഇത്‌വളരെ ആശങ്കാജനകമാണ്‌. ഇന്ന്‌വാക്‌സിനേഷന്‌ എതിരെ നടക്കുന്ന പ്രചരണങ്ങള്‍ ഇതിന്‌ ഉദാഹരണമാണെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഇത്‌ പൂര്‍ണ്ണമായുംവാസ്‌തവ വിരുദ്ധമായിട്ടുള്ള നുണ പ്രചരണമാണ്‌.എന്നാല്‍ഇത്‌ നുണ പ്രചരണമാണെന്ന്‌ മനസ്സിലാക്കാന്‍ പോലും പലപ്പോഴും ജനങ്ങള്‍ക്ക്‌ സാധിക്കുന്നില്ല. അതിന്‌ കാരണം ഇങ്ങനെയുള്ളശാസ്‌ത്ര വിരുദ്ധ പ്രചരണങ്ങള്‍ക്ക്‌മുഖ്യധാരാ മാധ്യമങ്ങള്‍ കൊടുക്കുന്ന മാന്യതയാണ്‌, അദ്ദേഹംപറഞ്ഞു. ഇന്ന്‌ പലരീതിയിലുള്ളതെറ്റായ പ്രചരണങ്ങളാണ്‌ അരങ്ങേറുന്നത്‌. ഇപ്പോള്‍മലപ്പുറത്തു നടന്നുകൊണ്ടിരിക്കുന്ന ഡിഫ്‌തീരിയ മരണങ്ങള്‍ വളരെവലിയരീതിയിലുള്ളദുരന്ത സാധ്യതകളിലേയ്‌ക്കാണ്‌വിരല്‍ചൂണ്ടുന്നത്‌. കാരണംസമൂഹത്തില്‍ നിന്ന്‌ഇല്ലാതാക്കിയഡിഫ്‌തീരിയ പോലുള്ളരോഗങ്ങള്‍തിരിച്ചുവരുന്നത്‌ ഈ ശാസ്‌ത്ര വിരുദ്ധ പ്രചരണത്തിന്റെ ഫലമായാണ്‌. ഒരുകാലത്ത്‌ ലക്ഷ കണക്കിന്‌ കുട്ടികള്‍ ഡിഫ്‌തീരിയമൂലംലോകമെമ്പാടും മരിച്ചിരുന്നു. എന്നാല്‍ഡിഫ്‌തീരിയ പോലുള്ളരോഗങ്ങള്‍ കുറഞ്ഞുവന്നത്‌ പ്രതിരോധ കുത്തിവെയ്‌പ്പിലൂടെയാണെന്ന സത്യംഇന്ന്‌ പലരുംമറന്നു പോകുന്നു. പ്രതിരോധ കുത്തിവെയ്‌പ്പിന്റെ നിരക്ക്‌കുറയുന്ന സമയത്താണ്‌ ഇത്തരത്തിലുള്ള മരണങ്ങള്‍ വീണ്ടുംഉണ്ടാവുകയും നാം അതിനെ കുറിച്ച്‌വീണ്ടുംബോധവാന്‍മാരാവുന്നതും, അദ്ദേഹം പറഞ്ഞു.

1994 ല്‍ സോവിയറ്റ്‌യൂണിയന്റെതകര്‍ച്ചയ്‌ക്ക്‌ശേഷംഅവിടെ പ്രതിരോധ കുത്തിവെയ്‌പ്പുകള്‍കുറഞ്ഞു പോവുകയുംഇതിന്റെ ഫലമായിഅയ്യായിരത്തോളം മരണങ്ങള്‍ സംഭവിക്കുകയുംചെയ്‌തു. ഇത്‌ നമ്മള്‍ക്ക്‌ ഒരു പാഠമാവേണ്ടതാണ്‌. എന്നാല്‍ഇതൊന്നും ജനങ്ങള്‍ക്കിടയില്‍എത്തുന്നില്ലഎന്നു മാത്രമല്ല പ്രതിരോധ കുത്തിവെയ്‌പ്പുകള്‍തെറ്റാണെന്നുള്ള പ്രചരണത്തിനാണ്‌ വന്‍ പ്രചാരംലഭിക്കുന്നത്‌. പ്രത്യേകിച്ചും പ്രതിരോധകുത്തിവെയ്‌പ്പുകള്‍ ജനസംഖ്യാ നിയന്ത്രണത്തിന്‌ വേണ്ടി അമേരിക്ക പ്രചരിപ്പിക്കുന്നതാണെന്നു പറയുന്നതരത്തിലുള്ളഗൂഢാലോചനാ സിദ്ധാന്തങ്ങള്‍.

ഗൂഢാലോചനാ സിദ്ധാന്തം പ്രചരിപ്പിക്കുന്ന ശാസ്‌ത്ര വിരുദ്ധര്‍ ഇന്ന്‌വളരെസജീവമായിരംഗത്തുണ്ട്‌. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി നിരവധി കുട്ടികള്‍ക്ക്‌ പ്രതിരോധ ചികല്‍സകിട്ടാതെ പോവുന്നു. ഇതൊരര്‍ത്ഥത്തില്‍ ഈ കുട്ടികളുടെ മനുഷ്യാവകാശ നിഷേധമാണ്‌. ഇതിനെതിരെസര്‍ക്കാര്‍ശക്തമായ നടപടിയെടുക്കണം. ഇതിനു പുറമെസര്‍ക്കാര്‍ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട എല്ലാസംശയങ്ങളുംഇല്ലാതാക്കാനും പുതിയവാക്‌സിനുകള്‍ വരുന്ന മുറയ്‌ക്ക്‌അവയെശാസ്‌ത്രീയമായിവിലയിരുത്താനും വാക്‌സിന്‍ മൂലംഅത്യപൂര്‍വ്വമായപാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക്‌ ന്യായമായ കോമ്പന്‍സേഷന്‍ നല്‍കാനുംഒരു വാക്‌സിന്‍ അതോറിറ്റിരൂപീകരിക്കാന്‍ സര്‍ക്കാര്‍തയ്യാറാവണം. ഇതിന്‌ ഐഎംഎ പോലുള്ളസംഘടനകള്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.

പൊതുജനാരോഗ്യസെമിനാര്‍ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്‌ഡോ.എ മാര്‍ത്താണ്‌ഡന്‍പിള്ളഉദ്‌ഘാടനം ചെയ്‌തു.പൊതുജനാരോഗ്യ രംഗത്ത്‌ ഉടലെടുത്തുകൊണ്ടിരിക്കുന്ന പിന്തിരിപ്പന്‍ പ്രവണതകളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച്‌ ചര്‍ച്ചചെയ്‌തസെമിനാറില്‍ ടീക്‌മെഡ്‌കോണ്‍ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഇകെ ഉമ്മര്‍, ഐ.എം.എ. മുന്‍ സംസ്ഥാന പ്രസിഡന്റ്‌ഡോ.ശ്രീജിത്ത്‌.എന്‍. കുമാര്‍, ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി ജോയിന്റ്‌സെക്രട്ടറിഡോ.പി എം ജലാല്‍, ഐഎപി ഇമ്മ്യൂണൈസേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെകെജോഷി, യുനിസെഫ്‌ പ്രതിനിധി ഡോ. എന്‍ എസ്‌ അയ്യര്‍, മലപ്പുറംഡിഎം ഒ ഡോ. ഉമ്മര്‍ ഫാറൂഖ്‌, ആര്യാടന്‍ ഷൗക്കത്ത്‌, മഞ്ചേരിമെഡിക്കല്‍ കോളേജിലെഅസോസിയേറ്റ്‌പ്രൊഫസര്‍ ഡോ.മോഹന്‍ദാസ്‌ നായര്‍, ഡോ. എന്‍ എംഅരുണ്‍ എന്നിവര്‍സംസാരിച്ചു.