ശാസ്ത്രസാങ്കേതിക രംഗത്ത് ശീതസമരം മാധവന്‍ നായര്‍ക്ക് വിലക്ക്

പ്രമുഖ ശാസ്ത്രജ്ഞനും ISRO മുന്‍ ചെയര്‍മാനുമായ ജി. മാധവന്‍ നായരെ സര്‍ക്കാര്‍ തസ്തികകളില്‍ നിയമിക്കുന്നതില്‍ നിന്ന് വിലക്കികൊണ്ട് ശുപാര്‍ശ. ISRO യുടെ നിലവിലുള്ള ചെയര്‍മാന്‍ രാധാകൃഷ്ണനാണ് വിലക്കേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പുറപ്പെടുവിച്ചത്. മാധവന്‍ നായരുള്‍പ്പെടെ മൂന്ന് ശാസ്ത്രജ്ഞരെ വിലക്കാനാണ് ശുപാര്‍ശ. എസ് ബാന്റ് കരാറില്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് വിലക്കിന് കാരണമായി എടുത്ത് കാണിക്കുന്നത്.

ചെയര്‍മാന്റെ വിവരക്കേടും വ്യക്തി വൈരാഗ്യവുമാണ് ശുപാര്‍ശ വെളിപ്പെടുത്തുന്നതെന്ന് മാധവന്‍ നായര്‍ പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങളള്‍ക്ക്  പ്രധാനമന്ത്രി മറുപടി പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികളെകുറിച്ച് ആലോചിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഇതോടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ ശീതയുദ്ധം മറനീക്കി പുറത്ത്  വന്നിരിക്കുകയാണ്.