ശാശ്വതീകാനന്ദസ്വാമിയുടേത്‌ മുങ്ങിമരണംമെന്ന്‌ സാഹായി സാബുവിന്റെ വെളിപ്പെടുത്തല്‍

Saaswatheekanndaതിരുവനന്തപുരം: സ്വാമി ശാശ്വതീകാന്ദയുടേത്‌ മുങ്ങി മരണം തന്നെ ആയിരുന്നെന്ന്‌ അദേഹത്തിന്റെ സഹായിയായിരുന്ന സാബുവിന്റെ വെളിപ്പെടുത്തല്‍. സ്വാമി പുഴയില്‍ കുളിക്കാനിറങ്ങുമ്പോള്‍ താനായിരുന്നു കൂടെ ഉണ്ടായിരുന്നതെന്നും സാബു പറഞ്ഞു.

ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയ സ്വാമിയെ പിന്നീട്‌ കണ്ടിട്ടില്ല. രാവിലെ 9.15 നാണ്‌ സ്വാമി പുവക്കരയില്‍ എത്തിയത്‌. സ്വാമി കുളിക്കാന്‍ പോകുന്നുണ്ടെന്ന വിവരം ആശ്രമത്തിലെ അന്തേവാസികളാണ്‌ തന്നോട്‌ പറഞ്ഞത്‌. ഉടന്‍ തന്നെ സോപ്പും തോര്‍ത്തുമെടുത്ത്‌ ഞാന്‍ സ്വാമിയുടെ പിന്നാലെ ചെന്നു.

അന്തേവാസികളും കൂടെ വന്നപ്പോള്‍ സ്വാമി അവരെ ഒഴിവാക്കി. പുഴക്കരയില്‍ എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടും ഊരി. മോതിരം ഊരി എന്റെ കൈയ്യില്‍ തന്നു. ഒരു തവണ മുങ്ങി കയറി ശേഷം എന്റെ കൈയില്‍ നിന്നും സോപ്പ്‌ വാങ്ങി തേച്ച്‌ വീണ്ടും ഇറങ്ങി മുങ്ങി. ഈ സമയം സോപ്പ്‌ തിരികെ വെക്കാനായി ഞാന്‍ തിരിഞ്ഞു.

എന്നാല്‍ മുങ്ങിയതിന്‌ ശേഷം സ്വാമി പിന്നീട്‌ പൊങ്ങുന്നത്‌ കണ്ടില്ല. ഉടന്‍ തന്നെ ഞാന്‍ അലറി വിളിച്ച്‌ ആളുകളെ കൂട്ടി. പുഴയുടെ തീരത്ത്‌ അസ്വാഭാവികമായി ആരേയും കണ്ടില്ല.

വിഷയത്തില്‍ താന്‍ നുണപരിശോധന നടത്തിയിട്ടുണ്ട്‌. നുണ പരിശോധന നടത്താന്‍ തയ്യാറാണെന്ന്‌ ക്രൈം ബ്രാഞ്ചിനെ സ്വമേധയാ അറിയിക്കുകയായിരുന്നെന്നും സാബു വ്യക്തമാക്കി.

സ്വാമിയെ പുറത്തെടുത്ത്‌ വയറ്‌ അമര്‍ത്തിയപ്പോള്‍ വെള്ളത്തിന്‌ പകരം പാലായിരുന്നോ വന്നത്‌ എന്ന ചോദ്യത്തിന്‌ അതൊന്നും തനിക്ക്‌ അറിയില്ലെന്നായിരുന്നു സാബുവിന്റെ മറുപടി.