ശാശ്വതീകാനന്ദയുടെ മരണം; ഏത്‌ അന്വേഷണത്തെയം നേരിടാന്‍ തയ്യാറാണെന്ന്‌ തുഷാര്‍ വെള്ളാപ്പള്ളി

thusar-vellapillyകല്‍പ്പറ്റ: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച്‌ ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ തുഷാര്‍ വെള്ളാപ്പള്ളി. ബിജു രമേശിന്റേത്‌ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ബിജു ആരുടെ ചട്ടുകമാണെന്ന്‌ മനസ്സിലായതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന്‌ പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ വ്യക്തിപരമായി അയാളെ അറിയില്ലെന്നും സിബിഐ അന്വേഷണത്തിന്‌ തങ്ങള്‍ തന്നെ കത്ത്‌ നല്‍കുമെന്നും തഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

അതെസമയം ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന്‌ സഹോദരി ശാന്തകുമാരി പറഞ്ഞു.

ഇതിനിടെ സ്വാമിയെ കൊന്നത്‌ വെള്ളാപ്പള്ളി പറഞ്ഞിട്ടാണെന്ന്‌ പ്രിയന്‍ തന്നോട്‌ പറഞ്ഞുവെന്ന്‌ ബിജു രമേശ്‌ ആവര്‍ത്തിച്ചു.