ശാശ്വതീകാനന്ദയുടെ മരണം: സൂഷ്‌മാനന്ദയ്‌ക്കെതിരെ ബിജു രമേശിന്റെ മൊഴി

downloadസ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂഷ്‌മാനന്ദയ്‌ക്ക്‌ പങ്കുള്ളതായി സംശയിക്കുന്നതായി ബിജു രമേശിന്റെ മൊഴി. തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന്‌ നല്‍കിയ മൊഴി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ചിനാണ്‌ ബിജു രമേശ്‌ മൊഴി നല്‍കിയത്‌.

ശാശ്വതീകാനന്ദയുടേത്‌ കൊലപാതകമാണെന്ന്‌ താന്‍ കരുതുന്നുവെന്നാണ്‌ ക്രൈംബ്രാഞ്ചിന്‌ നല്‍കിയ മൊഴിയില്‍ ബിജുരമേശ്‌ പറയുന്നത്‌. ഇതില്‍ സ്വാമി സൂഷ്‌മാനന്ദക്ക്‌ പങ്കുണ്ടെന്ന്‌ താന്‍ വിശ്വസിക്കുന്നു. ശാശ്വതീകാനന്ദയുടെ സഹായിയായിരുന്ന സാബുവിനെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ നേരത്തെ അന്വേഷണ സംഘം തീരുമാനിച്ചതാണ്‌. എന്നാല്‍ സൂക്ഷ്‌മാനന്ദയും ബിജുവും പപ്പനും ചേര്‍ന്നാണ്‌ ഇത്‌ തടഞ്ഞത്‌. ഇതിനുവേണ്ടി പോലീസ്‌ ഉദ്യോഗസ്ഥരെ കണ്ടിരുന്നെന്നും ബിജു രമേശ്‌ പറയുന്നു.

എസ്‌എന്‍ ട്രസ്റ്റിന്റെ പക്കലുണ്ടായിരുന്ന 40 കോടി രൂപയെചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ശാശ്വതീകാനന്ദ വിദേശത്തുവെച്ച്‌ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി വഴക്ക്‌ നടന്നിരുന്നു. തുഷാര്‍ സ്വാമിയെ മര്‍ദിക്കുകയും ചെയ്‌തു. ഇക്കാര്യം ശാശ്വതീകാനന്ദതന്നെ ചിലരോട്‌ പറഞ്ഞിരുന്നതാണെന്നും മൊഴിയിലുണ്ട്‌. ശാശ്വതീകാനന്ദയെ കൊന്നെന്ന്‌ പ്രിയന്‍ ജയില്‍ ജീവനക്കാരനായ ശ്യാമിനോടാണ്‌ പറഞ്ഞത്‌. ജയില്‍ ജീവനക്കാരനായിരുന്ന സുരേഷാണ്‌ ഏഴെട്ട്‌ മാസം മുമ്പ്‌ ഇക്കാര്യം പറഞ്ഞതെന്നും മൊഴിയിലുണ്ട്‌.