ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കണം: ഹൈക്കോടതി

Story dated:Wednesday November 25th, 2015,04 24:pm

കൊച്ചി: സ്വാമി ശ്വാശതീകാനന്ദയുടെ മരണം അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി. നല്ലതുപോലെ നീന്താന്‍ അറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ട്‌. കേസില്‍ ഇതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണത്തിലൂടെ സംശയം ദുരീകരിക്കണം. നിയമപരമായ അന്വേഷണമാണ്‌ വേണ്ടതെന്നും ജസ്റ്റിസ്‌ കമാല്‍പാഷ നിര്‍ദേശിച്ചു. മരണത്തിലെ ദുരൂഹത സംബന്ധിച്ച തുടരന്വേഷണ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തെളിവില്ലാത്തതിനാല്‍ തുടരന്വേഷണം തുടങ്ങിയിട്ടില്ലെന്നും കോടതി പറഞ്ഞു. എന്ത്‌ അന്വേഷണവും നടത്താമെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.