ശശിതരൂരിനെതിരെ താന്‍ വ്യകതിഹത്യ നടത്തിയിട്ടില്ല; എം വിജയകുമാര്‍

തിരു : കേന്ദ്ര സഹമന്ത്രി ശശി തരൂരിനെതിരെ വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം വിജയകുമാര്‍ മറുപടി നല്‍കി. താന്‍ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി എന്ന നിലയിലാണ് തരൂര്‍ പരാതി നല്‍കിയതെന്നും ഇത് ചട്ട ലംഘനമാണെന്നും വിജയകുമാര്‍ പറഞ്ഞു.

വിജയകുമാറിന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അയച്ച നോട്ടീസിന് മറുപടി ആയാണ് താന്‍ ചട്ട ലംഘനമോ വ്യക്തിഹത്യയോ നടത്തിയിട്ടില്ലെന്ന് വിജയകുമാര്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെയാണ് ശശിതരൂരിന്് സ്ത്രീ പീഡനത്തില്‍ പിഎച്ച്ഡി ഉണ്ടെന്ന് വിജയകുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.