ശശികലയ്ക്ക് പരോള്‍ അനുവദിച്ചു

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ഉപാധികളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിന് ശശികലയ്ക്ക് വിലക്കുണ്ട്.

15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ശശികല അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഉച്ചയോടെ ബംഗളൂരുവില്‍ നിന്നും ശശികല ചെന്നൈയിലേക്ക് പോകും.