ശശാങ്ക് മനോഹര്‍ ഐസിസിയുടെ ചെയര്‍മാന്‍

shashank-manoharദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു ശശാങ്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍കൂടിയാണ് ശശാങ്ക്. ഐസിസിയുടെ ചെയര്‍മാനാകുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം അദ്ദേഹം ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

തന്നെ പിന്തുണച്ച എല്ലാ ഐസിസി ഡയറക്ടര്‍മാര്‍ക്കും ബിസിസിഐ ഭാരവാഹികള്‍ക്കും
ശശാങ്ക് നന്ദിയറിയിച്ചു. ഐസിസി ചെയര്‍മാന്‍ സ്ഥാനം താന്‍ ബഹുമതിയായി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് നല്ല നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ക്രിക്കറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോയിഡയില്‍ നിന്നുള്ള അഭിഭാഷകന്‍ കൂടിയായ ശശാങ്ക് മൂന്ന് വര്‍ഷം ബിസിസിഐ പ്രസിഡന്റായിരുന്നു. പിന്നീട് 2015 ല്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തെത്തുടര്‍ന്ന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു.