ശമ്പളമില്ല;കിംഗ്ഫിഷര്‍ ജീവനക്കാരന്റെ ഭാര്യ ആത്മഹത്യ ചെയ്തു.

ദില്ലി : കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ സാമ്പത്തിക്ക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി തുടരുന്നു. കിംഗ് ഫിഷറില്‍ ജോലിചെയ്യുന്ന എഞ്ചിനിയര്‍ക്ക് ശമ്പളം കിട്ടാത്തതില്‍ മനം നൊന്ത് അദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ജോലിചെയ്യുന്ന എഞ്ചിനിയര്‍ മാനസ് ചക്രവര്‍ത്തിയുടെ ഭാര്യ സുസ്മിത ചക്രവര്‍ത്തി(45) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവര്‍ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ചത്. ഭര്‍ത്താവിന് ആറുമാസമായി ശബളം കിട്ടാത്തതിനാല്‍ തങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഇതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ ആത്മകുറിപ്പില്‍ പറയുന്നു.

ഇവരുടെ ഏക മകന്‍ അസമില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്.

സുസ്മിത ചക്രവര്‍ത്തിയുടെ മരണത്തോടെ കിംഫിഷര്‍ എയര്‍ലൈന്‍സില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായികൊണ്ടിരിക്കുകയാണ്.