ശബരിമല : വനിതാ പോലീസിന്റെ എസ്‌കോര്‍ട്ട് തെറ്റ്

ശബരിമല:  ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മന്ത്രി കെ.പി. മോഹനനും സംഘത്തിനും വനിതാ പോലീസ് എസ്‌കോര്‍ട്ട് പോയ സംഭവം ഹൈക്കോടതി
നിര്‍ദ്ദേശങ്ങളോടുള്ള ലംഘനമാണെന്ന് എ.ഡി.ജി.പി, പി. ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.യുടെ മനഃപൂര്‍വ്വമല്ലാത്ത പിഴവുമൂലമാണ് ഈ വീഴ്ച സംഭവിച്ചതെന്ന് പമ്പ പോലീസ് കണ്‍ട്രോള്‍ എസ്.പി. യുടെ റിപ്പോര്‍ട്ടിലുണ്ട്. സി.ഐ. യില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടേക്കും.

ഈ വിഷയത്തില്‍ പോലീസുകാര്‍ക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്ന് എൗിജിപി വ്യക്തമാക്കിയില്ല. 50 വയസ്സ് കഴിഞ്ഞ വനിതാ പോലീസിനെ പമ്പയില്‍ ഡ്യൂട്ടിക്കിടുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.