ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗതാഗത സൗകര്യമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: ദേശീയപാതയില്‍ ശബരിമാല തീര്‍ത്ഥാടകര്‍ക്ക് ഗതാഗത സൗകര്യമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ് ദേശീയപാത എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. റോഡില്‍ തിരക്കേറിയ ഭാഗങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അസൗകര്യമായിട്ടുള്ള വര്‍ക്ക്‌ഷോപ്പ് പോലുള്ള സ്ഥാപനങ്ങള്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ജോലി നടത്തുന്നതിനെതിരെയാണ് ദേശീയപാത എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം താക്കീത് നല്‍കിയിരിക്കുന്നത്.

എംവിഐ എം പി അബ്ദുള്‍ സുബൈ, എ എം വി ഐ. പി.കെ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ദേശം നല്‍കിയത്.

ശബരിമല തീര്‍ത്ഥാടകരുടെ ഗതാഗത സൗകര്യത്തിനു വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് എംവിഐ എം പി അബ്ദുള്‍ സുബൈര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശമായി നടപ്പിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.