ശബരിമല അപ്പത്തില്‍ പൂപ്പല്‍ ; 2000 കവര്‍ മാറ്റി

ശബരിമല: ഭക്തര്‍ക്ക് വിതരണം ചെയ്യാനായി വെച്ചിരുന്ന അപ്പത്തില്‍ പൂപ്പല്‍ ബാധയെ തുടര്‍ന്ന് 2000 കവര്‍ അപ്പം മാറ്റിവെച്ചു.

പൂപ്പല്‍ ബാധയ്ക്കു പുറമെ അരുചിയും അപ്പത്തിനുണ്ടെന്ന ഭക്തരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഈ അപ്പം മാറ്റി വെച്ചത്.

അതെസമയം അപ്പത്തില്‍ പൂപ്പലല്ലെന്നും നെയ്യ് കട്ടപിടിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.