ശബരിമലയില്‍ സ്‌ത്രീകളെ വിലക്കുന്നത്‌ അപരിഷ്‌കൃത നടപടി;എംജിഎസ്‌ നാരായണന്‍

Untitled-1 copyകോഴിക്കോട്‌: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ സ്‌ത്രീകളെ വിലക്കുന്നത്‌ അപരിഷ്‌കൃത നടപടിയാണെന്ന്‌ ചരിത്രകാരന്‍ ഡോ.എം.ജി.എസ്‌ നാരായണന്‍. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത്‌ പരിഷ്‌കൃത സമൂഹത്തിന്‌ യോജിച്ചതല്ലെന്നും അദേഹം പറഞ്ഞു.

പുരുഷന്‌ വിശ്വസിക്കാന്‍ അവകാശമുണ്ടെന്നതുപോലെ സ്‌ത്രീക്കും അവകാശമുണ്ടെന്നും സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രദര്‍ശനം വിലക്കുന്ന വാദങ്ങള്‍ മതപരമായി യാതൊരടിസ്ഥാനവുമില്ലെന്നും ബ്രഹ്മചാരിയായതിനാല്‍ അയ്യപ്പന്‌ സ്‌ത്രീകളെ ഇഷ്ടമല്ലെന്ന വാദം ബാലിശമാണെന്നും എംജിഎസ്‌ വ്യക്തമാക്കി.

തമിഴ്‌ നാട്ടിലെ ഗ്രാമരക്ഷകനായ അയ്യപ്പനാരുടെ മലയാളി രൂപമാണ്‌ അയ്യപ്പനെന്ന്‌ എംജിഎസ്‌ പറഞ്ഞു.