ശബരിമലയില്‍ സ്‌ത്രീകളുടെ പ്രവേശനം;ആചാരമനുസരിച്ചേ മുന്നോട്ടു പോരാനാകു;ആഭ്യന്തരമന്ത്രി

ramesh-chennithala_350_123113045532തിരുവനന്തപുരം: ശബരിമയില്‍ ഭക്തരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചേ സര്‍ക്കാറിനു തീരുമാനമെടുക്കാന്‍ കഴിയുകയൊള്ളുവെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ചുകൂടെയെന്ന സുപ്രീംകോടതിയുടെ ചോദ്യം സംബന്ധിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായാണ്‌ ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുന്നതെന്നും പാരമ്പര്യമനുസരിച്ച്‌ മാത്രമേ സര്‍ക്കാരിന്‌ മുന്നോട്ട്‌ പോകാന്‍ കഴിയുകയൊള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി.