ശബരിമലയില്‍ സ്‌ത്രീകളടെ പ്രവേശനം: വ്രതകാലം 14 ദിവസമാക്കണം;ആര്‍എസ്‌എസ്‌

Sabarimala edകൊച്ചി: ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെങ്കില്‍ വ്രതകാലം 14 ദിവസമായി ചുരുക്കണമെന്ന്‌ ആര്‍എസ്‌എസ്‌. ജാതി ചിന്തകള്‍ക്കതീതമായി ശബരിമലയില്‍ ദര്‍ശനം നടത്താമെന്നിരിക്കെ 10 നും 50 ഇടിയില്‍ പ്രായമുള്ള സ്‌ത്രീകളെ വിലക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും  കേസിരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആര്‍എസ്‌ പ്രചാരകനും ബാലഗോകുലം സ്ഥാപകനും കേസരി പത്രാധിപരുമായിരുന്ന എംഎ കൃഷ്‌ണനെഴുതിയ ലേഖനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌.

അതെസമയം ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡും തന്ത്രി കൂട്ടായ്‌മയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ശബരിമലയിലുള്ള ഇന്നത്തെ ആചാരാനുഷ്‌ഠാനങ്ങളെല്ലാം ഓരോരോ സാഹചര്യങ്ങളില്‍ മനുഷ്യന്‍തന്നെ സൃഷ്ടിച്ചതാണെന്നും ഇതില്‍ കാലോചിതമായ പരിഷ്‌കാരം വേണമെന്നും ലേഖനത്തില്‍ പറയുന്നു.

ആരോഗ്യ കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ ശബരിമല ദര്‍ശനം ഒഴിവാക്കുക, യുവതികള്‍ ബന്ധുക്കള്‍ക്കൊപ്പം പോവുക, 365 ദിവസവും നടതുറക്കുക എന്നിങ്ങനെ പുതിയ നിര്‍ദേശങ്ങളുമായാണ്‌ ആര്‍എസ്‌എസ്‌ മുന്നോട്ട്‌ വന്നത്‌.