ശബരിമലയിലെ നിയന്ത്രണം ഭക്തരെ വ്രണപ്പെടുത്തും

തിരു: കടുവ സങ്കേതങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട് ശബരിമലയിലെ നിയന്ത്രണം വിശ്വാസികളെ വ്രണപ്പെടുത്തുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കടുവ സങ്കേതങ്ങള്‍ക്കുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ച് കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയില്‍ വ്യകതമാക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ക്ഷേത്രവരുമാനത്തില്‍ നിന്ന് 10 ശതമാനം പ്രാദേശിക സമൂഹത്തിന്റെ വികസനത്തിനായി നല്‍കാനാകില്ല എന്നും ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണെന്നും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെകുറച്ച് സ്ഥലത്ത് മാത്രമാണെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടാതെ കടുവ സങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഈടാക്കണമെന്ന മാര്‍ഗരേഖയിലെ നിര്‍ദേശത്തിനെയും സര്‍ക്കാര്‍ എതിര്‍ത്തു.