ശബരിനാഥന്‍ സത്യപ്രതിജ്ഞ ചെയ്‌തു

Story dated:Wednesday July 1st, 2015,10 53:am

image.php_1-620x360തിരുവനന്തപുരം: അരുവിക്കരയില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട കെ എസ്‌ ശബരിനാഥന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയതു. സ്‌പീക്കര്‍ എന്‍ ശക്തന്‍ അദേഹത്തിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്‌ ശബരിനാഥന്‍ സത്യപ്രതിജ്ഞ ചെയ്‌തത്‌.

ഭരണ, പ്രതിപക്ഷ നിരകളിലെത്തി എല്ലാവരുടെയും അനുഗ്രഹം വാങ്ങിയാണ്‌ അദേഹം സത്യപ്രതിജ്ഞ ചെയ്‌തത്‌. അമ്മ എം ടി സുലേഖ, ജ്യേഷ്‌ഠന്‍ അനന്തപത്മനാഭന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ സന്ദര്‍ശകഗാലറിയിലുണ്ടായിരുന്നു. കരഘോഷത്തോടെയാണ്‌ ശബരിനാഥനെ ഭരണപക്ഷ ബഞ്ച്‌ സ്വാഗതം ചെയ്‌തത്‌.

പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്‌ ശബരീനാഥന്‍.