ശങ്കറിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും കമലും കത്രീനയും

തമിഴിന്റെ സൂപ്പര്‍ ഡയറക്ടര്‍ ശങ്കര്‍ മലയാളത്തിലേക്ക് എത്തുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലാണ് ശങ്കറിന്റെ പുതിയ മലയാളചിത്രത്തിലെ നായകന്‍. ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫാണ് നായിക.

മൂന്ന് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന ഒരു ബിഗ് ബജറ്റ്് ചിത്രമാണിത്. തമിഴില്‍ കമലഹാസനും, തെലുങ്കില്‍ പ്രഭാസിനെയുമാണ് നായകന്‍മാരാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്

ഹോളിവുഡ് സ്റ്റാര്‍ ജാക്കിചാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഈ ശങ്കര്‍ ച്ിത്രത്തിന്റെ പ്രത്യേകത കൂടാതെ എ.ആര്‍.റഹ്മാന്‍ ഈ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഹൈലെറ്റ്.

മൂന്ന് ഭാഷകളിലും കത്രീന കൈഫ് നായികയാകുമെന്നാണ് സൂചന.