വ്യാപാരികളുടെ ഹര്‍ത്താല്‍ പൂര്‍ണ്ണം.

കോഴിക്കോട്: വ്യാപാരിവ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലബാറില്‍ പൂര്‍ണ്ണം. 24 മണിക്കൂര്‍ നേരത്തേക്കാണ് ഹര്‍ത്താല്‍. ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്ന കേന്ദ്രനയത്തില്‍ പ്രതിഷേധിച്ചാണ് സമരം. പലയിടങ്ങളിലും മരുന്നുഷാപ്പുകളും ഹോട്ടലുകളുമടക്കം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയിലും കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും ന്ടത്തി.
വ്യാപാര വ്യവസായ സമിതി സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ചിലയിടങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് നസറുദ്ദീന്‍ വിരുദ്ധവിഭാഗം സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാല്‍ സമരം ഭാഗികമാണ്.