പരപ്പനങ്ങാടിയില്‍ വ്യാപക മോഷണം

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വേ പാലത്തിന് കിഴക്കുഭാഗത്തുള്ള വീടുകളില്‍ പരക്കെ മോഷണം. ഈ ഭാഗത്ത് താമസിക്കുന്ന മൊയ്തീന്‍കുട്ടി, സുരേഷ്, ഫൈസല്‍, ബാപ്പുട്ടി എന്നിവരുടെ വീടുകളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്. ഫൈസലിന്റെ വീട്ടില്‍ നിന്ന് 20,000 രൂപയും, മെബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. നാടോടികള്‍ വ്യാപകമായി തമ്പടിക്കുന്നതാണ് മോഷണം പെരുകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കഴിഞ്ഞദിവസം ഉള്ളണത്ത് പട്ടാപകല്‍ വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടന്നിരുന്നു.

പോലീസ് ജാഗ്രത പാലിക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നും പരപ്പനങ്ങാടി റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പരപ്പനങ്ങാടിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച