വ്യാപം അഴിമതി; മാധ്യമപ്രവര്‍ത്തകന്‌ പിന്നാലെ കോളേജ്‌ ഡീനും ദൂരൂഹസാഹചര്യത്തില്‍ മരിച്ചു

Story dated:Sunday July 5th, 2015,02 12:pm

akshayലക്‌നൗ: മധ്യപ്രദേശിലെ വിവാദമായ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകന്റെ ദുരൂഹമരണത്തിന്‌ പിന്നാലെ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട്‌. കേസിലെ പ്രതിയായ ജബല്‍പൂര്‍ മെഡിക്കല്‍ കോളേജ്‌ ഡീനിനെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇതോടെ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയടക്കം രാഷ്ട്രീയക്കാര്‍ ആരോപണ വിധേയനായ വ്യാപം അഴിമതിക്കേസിലെ പ്രതികളും സാക്ഷികളുമായി 26 ആമത്തെ ആളാണ്‌ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്‌.

അതേസമയം പ്രമുഖ ചാനലായ ടി വി ടുഡേയിലെ മാധ്യമ പ്രവര്‍ത്തകനായ അക്ഷയ്‌ സിംഗ്‌ മരിച്ചത്‌ കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്‌. തട്ടിപ്പുകേസിലെ സാക്ഷിയുടെ മാതാപിതാക്കളുടെ അഭിമുഖം എടുത്തതിന്‌ തൊട്ടു പിന്നാലെയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മരണം. ജബുവ പട്ടണത്തിലെ മേഘാനഗറില്‍ ശനിയാഴ്‌ച ഉച്ചക്കാണ്‌ അക്ഷയും രണ്ടു സഹപ്രവര്‍ത്തകരും നമ്രദയുടെ വീട്ടിലെത്തിയത്‌. അഭിമുകത്തിന്‌ ശേഷം ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച അക്ഷയ്‌ സിംഗ്‌ അവശനാവുകായിയരുന്നു. തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു.

പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ ആവശ്യപ്പെട്ടു.