വ്യാജ സംസം വെള്ളം നിര്‍മ്മാണം അല്‍ഖസീമില്‍ റെയ്‌ഡ്‌


malabarnewsജിദ്ദ :അല്‍ ഖസീമില്‍ വ്യാജസംസം നിര്‍മ്മ്‌ിച്ചിരുന്ന ഫാക്ടറിയില്‍ പോലീസ്‌ നടത്തിയ റെയിഡില്‍ 9 പേര്‍ പിടിയില്‍.ഒരു ഒറ്റപ്പെട്ട പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു ഈ വെള്ള ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്‌.

റെയിഡില്‍ മക്ക കുദൈ ഫാക്ടറി വിതരണം ചെയ്യുന്ന ഒറിജിനല്‍ സംസം വെളളക്കുപ്പകളില്‍ പതിക്കുന്ന സ്റ്റിക്കറുകളും കാര്‍ട്ടുണുകളും പിടികൂടിയിക്കുണ്ട്‌. ഈ വീടിന്റെ കോബൗണ്ടിനകത്തുള്ള കുടിവെള്ളെ സംഭരണയില്‍ നിന്നാണ്‌ സംസംജലം എന്ന പേരില്‍ വെള്ളം നിറച്ചിരുന്നത്‌.
മക്കത്തു തന്നെ ഇത്തരം വ്യാജ സംസംജല നിര്‍മ്മാണയുണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ശക്തമായ പോലീസ്‌ റെയിഡിനെ തുടര്‍ന്ന്‌ ഇവ പുട്ടിപ്പോകുകയായിരുന്നു.
പിടിക്കപ്പെട്ടവരില്‍ എട്ട്‌ പേര്‍ അറബ്‌ വംശജരുംമ ഒരാള്‍ ഏഷ്യന്‍ വംശജനുമാണ്‌.