വ്യാജ ഐ പി വിലാസങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്‌ക്ക്‌

ip-address-rev-1കമ്പ്യൂട്ടറുകളുടെ ഐ പി വിലാസം മറയ്‌ക്കാനുതകുന്ന സോഫ്‌റ്റ്‌ വെയറുകള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്‌ക്ക്‌. ഇതുപയോഗിച്ച്‌ എന്ത്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും വ്യാജ ഐ പി വിലാസമാകും പ്രത്യക്ഷത്തില്‍ ലഭിക്കുക. യഥാര്‍ത്ഥ ഐ പി വിലാസത്തിനു പകരം ഏതു രാജ്യങ്ങളിലെ ഐ പി വിലാസങ്ങളും ഇങ്ങനെ ലഭ്യമാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായ ഇക്കാലത്ത്‌ അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ വന്‍ വെല്ലുവിളിയാണ്‌ ഇത്തരം സോഫ്‌റ്റ്വെയറുകല്‍ ഉയര്‍ത്തുന്നത്‌.

ഐ പി വിലാസം മറയ്‌ക്കാനുതകുന്ന നിരവധി സോഫ്‌റ്റ്വെറുകല്‍ ഇപ്പോള്‍ ഇന്റര്‍ നെറ്റില്‍ വില്‍പ്പനയ്‌ക്കുണ്ട്‌. ഇത്തരം സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ച്‌ മറ്റ്‌ വെബ്‌സൈറ്റുകളില്‍ കടന്നുകറുകയോ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുകയോ ചെയ്‌താല്‍ പിടിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണ്‌. ഉപയോഗിക്കുന്ന കന്വ്യൂട്ടറിന്റെ യഥാര്‍ത്ഥ ഐ പി വിലാസത്തിന്‌ പകരം വ്യാജ ഐ പി വിലാസമാകും തെളിയുക എന്നതാണ്‌ ഇതിന്‌ കാരണം. ഹോട്ട്‌ സ്‌പോട്ട്‌ ഷീല്‍ഡ്‌ എലൈറ്റ്‌ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റ്‌ പിടിക്കപ്പെടില്ലെന്ന നൂറുശതമാനം ഉറപ്പാണ്‌ നല്‍കുന്നത്‌. ഒരു വര്‍ഷത്തേക്ക്‌ 30 ഡോളറില്‍ താഴെയാണ്‌ ഈ സോഫ്‌റ്റ്വെയറിന്‌ വില.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഐ പി വിലാസം ഉപയോഗിച്ചാണ്‌ പ്രധാനമായും പ്രതികളെ പിടികൂടുന്നതെന്നിരിക്കെ ഈ സോഫ്‌റ്റ്‌വെയറുകളുടെ വരവോടെ ഇതിനുള്ള വഴികളും അടയുകയാണ്‌. പ്രമേം സിനിമ കൊല്ലത്തു നിന്ന്‌ അപ്ലോഡ്‌ ചെയ്‌തപ്പോള്‍ കാനഡയിലെ ഐ പി വിലാസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചത്‌ ഇത്തരം സോഫ്‌റ്റ്വെയറുകളുടെ ഉപയോഗം മൂലമാണ്‌.