വ്യാജലോട്ടറി; നാലുപേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി : വ്യാജലോട്ടറി വിറ്റ കേസില്‍ കടയുടമയടക്കം നാലുപേര്‍ അറസ്റ്റില്‍ . ചൊവ്വാഴ്ച രാവിലെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

റെയില്‍വേ ഗേറ്റിനടുത്തുള്ള മലായ ബില്‍ഡിങ്ങിലെ കെബി ലോട്ടറിയുടമകെളായ അരിയല്ലൂര്‍ സ്വദേശികളായ റഷീദ്,അബ്ദുള്‍ ലത്തീഫ് എന്‍ പി, ശ്രീജിത്ത് എന്‍ വി, ചെട്ടിപ്പടി സ്വദേശി സി പി സിറാജ് എന്നിവരുമാണ് പിടിയിലായത്.