വ്യാജമദ്യം തടയാന്‍ നടപടി – എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം തുടങ്ങി

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സ്‌പിരിറ്റ്‌, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്‌, വ്യാജമദ്യ നിര്‍മാണം, സ്‌പിരിറ്റിന്റെ അനധികൃത വില്‌പന, സ്‌പിരിറ്റ്‌ കലര്‍ത്തിയ കള്ള്‌, മയക്കുമരുന്ന്‌ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ വില്‌പന എന്നിവ തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനറുടെ നിയന്ത്രണത്തില്‍ അസി. എക്‌സൈസ്‌ കമ്മീഷനറുടെ നേതൃത്വത്തിലാണ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്‌. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്‌. വ്യാജമദ്യ നിര്‍മ്മാണം, വിതരണം, വില്‌പന എന്നിവയുമായി ബന്ധപ്പെട്ട്‌ പൊതു ജനങ്ങള്‍ക്കുള്ള പരാതി താഴെ നമ്പറുകളില്‍ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും.

അസി. എക്‌സൈസ്‌ കമ്മീഷനര്‍, മലപ്പുറം -9496002870, കണ്‍ട്രോള്‍ റൂം, മലപ്പുറം -0483 2735431, എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസുകള്‍: പൊന്നാനി – 0494 2664590, തിരൂര്‍ -0494 2424180, തിരൂരങ്ങാടി -0494 2410222, മഞ്ചേരി 0483 2766184, പെരിന്തല്‍മണ്ണ – 04933 22765, നിലമ്പൂര്‍- 04931 226323.