വ്യാജന്‍മാര്‍ വിലസുന്ന ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: സൈബര്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ വ്യാജന്‍മാരുടെ വിളയാട്ടം. ഫേസ്ബുക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 76 മില്ല്യണ്‍ വ്യാജ ഉപഭോക്താക്കളാണ് ഫേസ്ബുക്ക് അക്കൗണ്ട് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 10 മില്ല്യണ്‍ അനഭിലഷണീയമായതും 53മില്ല്യണ്‍ ഡ്യൂപ്ലികേറ്റും 13 മില്ല്യണ്‍ സ്വഭാവ ദൂഷ്യമുള്ള അക്കൗണ്ടുകള്‍ ആണെന്നുമാണ് ഫേസ്ബുക്കിന്റെ വിലയിരുത്തല്‍. 1.06 ബില്ല്യണ്‍ അക്കൗണ്ടുകളാണ് ഫേസ്ബുക്കിനുള്ളത്.

 

അക്കൗണ്ട് ഉപയോഗിച്ച് സ്പാം ചെയ്യുന്നവരും ഫേസ്ബുക്കിന്റെ നിബന്ധനകള്‍ ലംഘിക്കുന്നവരും ഏറെയാണ്. ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് എന്ന ഗണത്തില്‍പ്പെടുന്നത് ഒരേ ആള്‍ക്ക് ഒന്നിലധികം അക്കൗണ്ട് ഉള്ളവയാണ്.

ദിവസേന ഫേസ്ബുക്കില്‍ കയറുന്നവരുടെ എണ്ണം ഏകദേശം 18 മില്ല്യണാണ്. ഫേസ് ബുക്ക് ഉപഭോക്താക്കളില്‍ കഴിഞ്ഞവര്‍ഷം വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മൊബൈല്‍ ഡിവൈസ് ഉപയോഗിച്ച് ഫേസ്ബുക്കിലെത്തിയത് 680 മില്ല്യണ്‍ ആളുകളാണ്.

Related Articles