വ്യവസായിയുടെ മരണം അന്വേഷണം അവസാനിപ്പിക്കുന്നു; യുവതി സാക്ഷി

കോഴിക്കോട് : മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോഴിക്കോട്ടെ പ്രമുഖ വ്യവസായിയുമായ നസീര്‍ അഹമ്മദ് കൊലപാതക കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം മമ്പാട് സ്വദേശി ഇഷാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

കൊല്ലപ്പെട്ട നസീറുമായി അടുത്ത ബന്ധവും സൗഹൃവുമുണ്ടായിരുന്ന ചേവായൂര്‍ ഹില്‍വ്യൂ കോളനിയിലെ താമസക്കാരിയായ യുവതിയുമായി അതിന് മുന്‍പ് തനിക്ക് അടുപ്പമുണ്ടായിരുന്നെന്നും ബഷീറുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതി തന്നോട് അകന്നെന്നും ഇതിലുള്ള വൈരാഗ്യമാണ് നസീറിനെ കൊലപ്പെടുത്താന്‍ കാരണമായതെന്നുമാണ് ഇഷാമിന്റെ മൊഴി.

യുവതിയുടെ ചില ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യിക്കുമെന്നറിയിച്ചെങ്കിലും അത് നടപ്പിലാക്കിയിട്ടില്ല. യുവതിയടക്കം അമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കുമെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.