വോട്ട് ചെയ്ത് തുടങ്ങാം: തപാല്‍ ബാലറ്റുകള്‍ എത്തി

BALLOT 1
മെയ് 14 നകം അപേക്ഷ നല്‍കണം
പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട’് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ അയച്ചു തുടങ്ങി. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍, തെരഞ്ഞെടുപ്പ് ജോലിയുള്ള മറ്റുള്ളവര്‍ എന്നിവര്‍ അപേക്ഷ നല്‍കുന്ന മുറയ്ക്കാണ് രജിസ്‌ട്രേഡ് തപാലില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നത്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം നമ്പര്‍ 12 ല്‍ ഉദ്യോഗസ്ഥന് വോട്ടുള്ള മണ്ഡലത്തിലെ വരണാധികാരിക്കാണ് നല്‍കേണ്ടത്.

സ്വന്തം പേരുള്ള വോട്ടര്‍പ്ട്ടികയുടെ പാര്‍ട്ട് നമ്പറും ക്രമ നമ്പറും അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം. പോളിങ് ഡ്യൂട്ടിക്കുള്ള നിയമന ഉത്തരവിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം.

മെയ് 14 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ലഭിച്ചിരിക്കണം. പോളിങിനായി വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തിയ കോപ്പി തയ്യാറാക്കുതിന് മുമ്പായി അപേക്ഷ നല്‍കണമൊണ് വ്യവസ്ഥ..