വോട്ടെടുപ്പിന്‌ അവധി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഈ മെയ്‌ 16 ന്‌ തിങ്കളാഴ്‌ച സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ അന്നേ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണമെന്ന്‌ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആക്ടിന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ്‌ ദിവസം അവധിയായിരിക്കും.