വോട്ടിങ്‌ യന്ത്രത്തിന്റെ പ്രവര്‍ത്തനം: പോളിങ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പൂര്‍ണ ബോധ്യം വേണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്‌ സ്റ്റേഷനുകളില്‍ ജോലിക്ക്‌ നിയോഗിക്കപ്പെട്ട പോളിങ്‌ ഉദ്യോഗസ്ഥര്‍ വോട്ടിങ്‌ യന്ത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ പൂര്‍ണ ബോധ്യമുണ്ടെന്ന്‌ സ്വയം ഉറപ്പാക്കണം. ക്ലാസുകളില്‍ സംശയങ്ങള്‍ തീര്‍ത്ത്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിച്ചെന്ന്‌ ഉറപ്പു വരുത്തണം.
പോളിങ്‌ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം മെയ്‌ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. 12 വരെ തുടരും. മെയ്‌ ഒന്‍പതിന്‌ പരിശീലനത്തിന്‌ എത്താന്‍ നിര്‍ദേശം ലഭിച്ചവര്‍ക്കാണ്‌ 12 ലെ പരിശീലനം. രാവിലെയും ഉച്ചയ്‌ക്കുമുള്ള രണ്ട്‌ ഷിഫ്‌റ്റുകളിലായി മൊത്തം ആറ്‌ ബാച്ചുകള്‍ക്കാണ്‌ ഒരു ദിവസം പരിശീലനം നല്‍കുക. ബന്ധപ്പെട്ട ജീവനക്കാര്‍ നിര്‍ദിഷ്‌ട ദിവസങ്ങളില്‍ പരിപാടി ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ അതത്‌ കേന്ദ്രങ്ങളില്‍ എത്തണം.